Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാത വൈകും: തുരങ്കം വെക്കുന്നത് മംഗളൂരു സ്വകാര്യ ബസ് ലോബി, കര്‍ണാടക സര്‍ക്കാറിനും വിമുഖത


കാസര്‍കോട് (www.evisionnews.in): നിര്‍ദിഷ്ട കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാത പദ്ധതിക്ക് തുരങ്കം വെക്കാന്‍ കര്‍ണാടകയിലെ വിവിധ കോണുകളില്‍ നിന്ന് അതിശക്തമായ സമ്മര്‍ദ്ദം തുടങ്ങി. കാസര്‍കോട് ജില്ലയുടെയും ദക്ഷിണ കര്‍ണാടകയിലെ സുള്ള്യ മേഖലയുടെയും ചിരകാലമായ പ്രതീക്ഷയും വികസന സ്വപ്‌നങ്ങളുമാണ് ഇതോടെ തച്ചുടക്കപ്പെടുന്നത്. അതിനിടെ കര്‍ണാടക സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കില്ലെന്ന് കാണിച്ച് രേഖാമൂലം റെയില്‍വെക്ക് കത്തുനല്‍കി. 

നിലവില്‍ പത്തു പദ്ധതികളില്‍ റെയില്‍വേയുമായി കര്‍ണാടകം സഹകരണ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിനാവശ്യമായ സ്ഥലവും സര്‍ക്കാര്‍ വിട്ടുനല്‍കി. അതിനാല്‍ കാണിയൂര്‍ പാതയ്ക്കു തുക കണ്ടെത്താന്‍ വിഷമമാണെന്നും പകരം എം.ഒ.ആര്‍ അടിസ്ഥാനത്തില്‍ റെയില്‍വേ തന്നെ തുക കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് റെയില്‍വേ സൗത്ത് വെസ്റ്റേണ്‍ ജനറല്‍ മാനേജര്‍ക്കാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കിയത്. ഇതിന്റെ പകര്‍പ്പ് കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ (www.evisionnews.in)ആക്ഷന്‍ കമ്മിറ്റിക്കും ലഭിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹി ടി. മുഹമ്മദ് അസ്ലം പറഞ്ഞു. നിലവില്‍ പുതിയ റെയില്‍ പദ്ധതികള്‍ക്കാവശ്യമായ ചെലവു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വഹിക്കണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ കര്‍ണാടകയുടെ പിന്‍മാറ്റം പദ്ധതിയെ തകിടം മറിച്ചേക്കുമെന്ന ഭീതിയിലാണ് കാഞ്ഞങ്ങാട് കേന്ദ്രമായുള്ള കര്‍മസമിതി. ഇക്കാര്യം പി കരുണാകരന്‍ എം.പിയുടെ ശ്രദ്ധയില്‍പെടുത്തിയതായും മുഹമ്മദ് അസ്ലം അറിയിച്ചു.

കാഞ്ഞങ്ങാട് കാണിയൂര്‍ പാത നിലവില്‍ വന്നാല്‍ മംഗളൂരു കേന്ദ്രമാക്കിയുള്ള സ്വകാര്യ ബസുകളുടെ ഓട്ടം നിര്‍ത്തലാകുമെന്ന തിരിച്ചറിവില്‍ ഈ പദ്ധതി എന്തുവില കൊടുത്തും തകര്‍ക്കണമെന്ന വാശിയിലാണ് സ്വകാര്യ ബസുടമകള്‍. ഇതിന് വേണ്ടി ഏതറ്റംവരെ പോകാനും ബസുടമസ്ഥ സംഘം തീരുമാനിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. കാണിയൂര്‍ പാത നിലവില്‍ വരുന്നതോടെ മംഗളൂരു കേന്ദ്രമായുള്ള റെയില്‍വെ സംരംഭങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്ന സംഘവും ഇവിടെയുണ്ട്. ഇക്കൂട്ടരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് (www.evisionnews.in)കര്‍ണാടക സര്‍ക്കാര്‍ കാണിയൂര്‍ പാതയില്‍ നിന്ന് പിന്മാറുന്നുവെന്ന കത്ത് റെയില്‍വെക്ക് നല്‍കിയതെന്നും സംശയമുണ്ട്. 

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദഗൗഡ കേന്ദ്ര റെയില്‍വെ മന്ത്രിയായപ്പോഴാണ് ഉറങ്ങിക്കിടന്ന കാണിയൂര്‍ പാത പദ്ധതിക്ക് പുതുജീവന്‍ വെച്ചത്. ഗൗഡ റെയില്‍വെ വകുപ്പില്‍ നിന്നും മാറിയതോടെ പദ്ധതിയുടെ ചിറകുകള്‍ അരിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഈ പദ്ധതിയില്‍ നിന്ന് കര്‍ണാടകയുടെ പൊടുന്നനെയുള്ള ചുവടുമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടെ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുമെന്നും കാഞ്ഞങ്ങാട് കാണിയൂര്‍ പാതയുടെ സാക്ഷാത്കാരത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാറില്‍ ശക്തമായി സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രശ്‌നം നേരിട്ടെത്തി ബോധ്യപ്പെടുത്തുമെന്നും ബിജെപിയുടെ മലയാളി സെല്‍ സഹകണ്‍വീനര്‍ വി രവീന്ദ്രന്‍ ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. (www.evisionnews.in)ഇതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെ കര്‍മസമിതിയുമായും ചര്‍ച്ച നടത്തി യോജിച്ച സമരപരിപാടികള്‍ക്ക് രൂപം നല്‍കും. ഡിസംബര്‍ നാലിന് ബംഗളൂരുവില്‍ ബിജെപി മലയാളി സെല്ലിന്റെ സംസ്ഥാന കണ്‍വെന്‍ഷന്‍ ചേരുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ എംഎല്‍എയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. കണ്‍വെന്‍ഷനില്‍ കാണിയൂര്‍ പാതക്ക് വേണ്ടിയുള്ള പ്രമേയവും പാസാക്കും. 

സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ 1,300 കോടി രൂപയാണ് പദ്ധതിയുടെ ചെലവു കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 650 കോടി കേന്ദ്ര സര്‍ക്കാരും 325 കോടി വീതം കേരള കര്‍ണാടക സര്‍ക്കാരുകളും വഹിക്കണം. കേന്ദ്രവും കേരളവും അനുകൂല നിലപാടിലെത്തുമ്പോഴാണു കര്‍ണാടകയുടെ പിന്‍മാറ്റം. നിലവില്‍ ഇത്തവണത്തെ ബജറ്റില്‍ ടോക്കണ്‍ തുകയായി 20 കോടി (www.evisionnews.in)കേരള സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തിരുന്നു. കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. ഇതില്‍ 45 കിലോമീറ്റര്‍ കേരളത്തിലും 46 കിലോമീറ്റര്‍ കര്‍ണാടകയിലൂടെയുമാണു കടന്നുപോകുന്നത്. ചെന്നൈ ഡിവിഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പാതയുടെ ട്രാഫിക് സര്‍വേയും എഞ്ചിനീയറിംഗ് സര്‍വേയും പൂര്‍ത്തിയാക്കിയിരുന്നു.


Keywords: Kasaragod-news-kaniyur-railway-line-news-story

Post a Comment

0 Comments

Top Post Ad

Below Post Ad