കാഞ്ഞങ്ങാട് (www.evisionnews.in): റെയില്‍വേ സ്റ്റേഷനിലെ ശൗചാലയത്തിൽ കയറിയ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ തട്ടിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കോടോം-ബേളൂര്‍ പറക്കളായിയിലെ തങ്കമ്മയുടെ ഫോണാണ് ബാഗില്‍ നിന്നും തട്ടിയത്. ശൗചലയ പരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ കണ്ണൂര്‍ സ്വദേശിനി ശ്യാമള, ആവിക്കരയിലെ മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. തങ്കമ്മ ശൗചാലയത്തിലേക്ക് പോകുമ്പോള്‍ ബാഗ് സമീപത്ത് തൂക്കിയിട്ടിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ശ്യാമള ബാഗില്‍ നിന്നും പൈസ എടുക്കാനായി പരിശോധിക്കുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ കിട്ടിയത്. ഇതു കൈവശപ്പെടുത്തിയതിനുശേഷം പരിചയക്കാരനായ മുസ്തഫയ്ക്ക് കൈമാറുകയായിരുന്നു. ശ്യാമളയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവന്നത്. പരശുറാം എക്‌സ്പ്രസ്സിനു വരുന്ന മകളെ കൂട്ടാനാണ് തങ്കമ്മ സ്റ്റേഷനിലെത്തിയത്.

Post a Comment
0 Comments