Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി മാങ്ങാട് സ്വദേശി അറസ്റ്റില്‍


ബേക്കല്‍ (www.evisionnews.in): മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി മാങ്ങാട് സ്വദേശിയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടെ റംസാനാ(19)ണ് അറസ്റ്റിലായത്. എസ്.ഐ. വിപിനും സംഘവും തിങ്കളാഴ്ച ബേക്കലില്‍ വെച്ച് വാഹനപരിശോധന നടത്തുന്നതിനിടെയാണ് അറസ്റ്റ്. സംശയസാഹചര്യത്തില്‍ കണ്ട റംസാനോട് ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പരുങ്ങലിലായ റംസാനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മംഗളൂരു ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കാണെന്ന് സമ്മതിച്ചത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കാസര്‍കോട്, വിദ്യാനഗര്‍ ഭാഗങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചതായി റംസാന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷിച്ച് വരികയാണ്.


keywords:kasaragod-bekal-mangalore-bike-theft-arrest

Post a Comment

0 Comments

Top Post Ad

Below Post Ad