Type Here to Get Search Results !

Bottom Ad

ചിട്ടി തുകയ്ക്ക് പുതിയ നോട്ട് നല്‍കിയില്ല; സ്ത്രീയുടെ കൈ തല്ലിയൊടിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): ചിട്ടി വിളിച്ചുനല്‍കിയ തുകയ്ക്ക് പകരം പുതിയ നോട്ട് നല്‍കാത്ത സ്ത്രീയുടെ കൈ തല്ലിയൊടിച്ചു. അജാനൂര്‍ കടപ്പുറത്താണ് സംഭവം. അജാനൂര്‍ കടപ്പുറത്തെ മറിയുമ്മ (55)യെ ഇടതുകൈയെല്ല് പൊട്ടിയ നിലയില്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വടകര മുക്കിലെ രണ്ട് സ്ത്രീകളാണ് വീട്ടില്‍കയറി അക്രമം കാട്ടിയത്. മറിയുമ്മ വടകര മുക്കിലെ ഒരു സ്ത്രീയുടെ ഭര്‍ത്താവിനോട് 40,000 രൂപ വാങ്ങിയിരുന്നു. ഒരു ചിട്ടി വിളിച്ചാണ് നല്‍കിയത്. എന്നാല്‍ തിരിച്ചുനല്‍കാനുള്ള സമയമായപ്പോള്‍ നോട്ട് പിന്‍വലിക്കല്‍ വന്നതിനാല്‍ ആവശ്യത്തിന് പുതിയ നോട്ട് നല്‍കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പണം വാങ്ങാന്‍ രണ്ട് സ്ത്രീകളും യുവാവും വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് അക്രമിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad