ബദിയടുക്ക (www.evisionnews.in): വ്യാജരേഖയുണ്ടാക്കി പാസ്‌പോര്‍ട്ട് സമ്പാദിച്ച കേസില്‍ മുളിയാര്‍ സ്വദേശി റിമാണ്ടില്‍. മുളിയാര്‍ ബാലനടുക്കയിലെ അബ്ദുല്‍ റൗഫി(35)നെയാണ് കോടതി റിമാണ്ട് ചെയ്തത്. ബദിയടുക്ക സ്വദേശി റഫീഖ് മുളിയത്ത് എന്ന പേരില്‍ വ്യാജരേഖയുണ്ടാക്കി പാസ്‌പോര്‍ട്ട് തരപ്പെടുത്തിയതിന് റൗഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 1994നും 2008നുമിടയിലുള്ള കാലയളവിലാണ് സംഭവം. പാസ്‌പോര്‍ട്ട് തരപ്പെടുത്തിയ ശേഷം റൗഫ് ഗള്‍ഫിലായിരുന്നു. നാട്ടിലെത്തുമ്പോള്‍ തന്നെ പൊലീസ് പിടികൂടുമെന്നറിഞ്ഞ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. നാട്ടിലെത്തിയ ശേഷം കോടതിയില്‍ ഹാജരായ റൗഫിനോട് എസ്.ഐ.ക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ബദിയടുക്ക എസ്.ഐ. എ. ദാമോദരന് മുമ്പാകെ ഹാജരായ റൗഫിനെ അറസ്റ്റ് രേഖപ്പെടുത്തി റിമാണ്ട് ചെയ്യുകയായിരുന്നു.
keywords:kasaragod-badiadka-fake-passport-ramand

Post a Comment
0 Comments