Type Here to Get Search Results !

Bottom Ad

സഹകരണ ബാങ്കുകള്‍ക്ക് ഇളവ്; നിയമസഭ പ്രമേയം പാസാക്കി; നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in): നോട്ട് നിരോധനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് ഇളവുകള്‍ വേണമെന്ന് നിയമസഭ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാലിന്റെ എതിര്‍പ്പോടെയാണ് പ്രമേയം പാസാക്കിയത്. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്.

പ്രമേയത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ബിജെപി അംഗം രാജഗോപാല്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ കക്ഷി നേതാക്കള്‍ ഉന്നയിച്ചത്.

സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ റിസര്‍വ് ബാങ്കും പങ്കാളികളാകുന്നെന്ന് സഹകരണ മന്ത്രി എസി മൊയ്തീന്‍ കുറ്റപ്പെടുത്തി. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സഹകര മേഖലയുടെ പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സഹകരണ മേഖലയ്ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ വിലക്ക് ഏതോ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ ബാങ്കില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഒരു ചില്ലിക്കാശ് പോലും ഇവര്‍ക്ക് നഷ്ടമാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.



keywords:kerala-thiruvananthapuram-corporative-bank

Post a Comment

0 Comments

Top Post Ad

Below Post Ad