Type Here to Get Search Results !

Bottom Ad

പാല്‍ വിതരണ വാന്‍ ബൈക്കിലിടിച്ച് മറിഞ്ഞു; പിഗ്മി ഏജന്റിന് പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട പാല്‍ വിതരണ കമ്പനിയുടെ വാന്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു. പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ രാജപുരം പൈനിക്കരയിലാണ് അപകടം. പാണത്തൂര്‍ ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന അമൃതം പാല്‍ കമ്പനിയുടെ വാനാണ് നിയന്ത്രണം വിട്ടത്. അയ്യങ്കാവ് റോഡില്‍ നിന്നും വന്ന ബൈക്കുകാരനെ രക്ഷിക്കുന്നതിനിടയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ ബാങ്ക് പിഗ്മി ഏജന്റ് കണ്ണന് അപകടത്തില്‍ പരിക്കേറ്റു.

Post a Comment

0 Comments

Top Post Ad

Below Post Ad