കൊല്‍ക്കത്ത (www.evisionnews.in): നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തെ ജനങ്ങളെ ബാധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ രാജ്യത്തെ രക്ഷിക്കാനായി സിപി ഐഎമ്മുമായും സഹകരിക്കാന്‍ തയ്യാറാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
സിപി ഐഎമ്മുമായി പ്രത്യയശാസ്ത്രപരമായി വിയോജിപ്പുകളുണ്ടെങ്കിലും കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളും ഒന്നിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടു. യാതൊരു മുന്‍ കരുതലും ഇല്ലാതെ എടുത്ത ഈ തീരുമാനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്നും മമത പറഞ്ഞു.
മമത നേരത്തെ ബിജെപിക്കെതിരെ വര്‍ഗീയ വിരുദ്ധ മുന്നണി രൂപം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്, രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്, എന്‍ഡിടിവിയെ നിരോധിച്ചതടക്കമുള്ള നീക്കങ്ങളുമായി അടിയന്തരാവസ്ഥക്ക് സമാനമായ ഇടപെടലുകളുമായിമോഡി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ യോജിച്ച നീക്കം ഇന്ത്യയില്‍ ഉണ്ടാകണമെന്ന് മമത ആഹ്വാനം ചെയ്തിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മുന്നണിയുണ്ടാക്കുമെന്നും മമത പറഞ്ഞിരുന്നു. അതിനോട് പ്രതിപക്ഷ കക്ഷികളുടെ പ്രതികരണം മികച്ചതായതിനെ തുടര്‍ന്നാണ് മമതയുടെ നീക്കം വേഗത്തിലായത്.
keywords:national-kolkata-cpim-mamatha-banarji

Post a Comment
0 Comments