കോഴിക്കോട് (www.evisionnews.in): കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ ഒളിയമ്പെയ്ത് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ശരീഅത്ത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് വിളിച്ച് ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ കാന്തപുരം പങ്കെടുക്കാത്തതിനെതിരെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. കോഴിക്കോട് നടന്ന മുസ്ലിം യൂത്ത് ലീഗ് സമ്മേളനമായിരുന്നു വേദി.
എല്ലാ സംഘടനകളും യോഗത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും കെപിഎ മജീദ് വിളിച്ചിട്ടില്ല എന്ന പരാതി ചിലര്‍ ഉന്നയിക്കുന്നുണ്ട്. പല തവണ വിളിച്ചതാണിവരെ. രാജ്യം അപകടപ്പെടുമ്പോള്‍ കല്യാണത്തിന് ക്ഷണിക്കുന്നത് പോലെ വിളിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫോണ്‍ വിളിച്ച് വിവരം പറഞ്ഞാല്‍ ആ സമയത്ത് തന്നെ ഒരുമിച്ച് കൂടണം. എന്നാല്‍ അതൊന്നുമല്ല. അത് വേറെ സൂക്കേടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ സൂക്കേട് തലയുള്ള കാലം ജലദോഷം മാറില്ലെന്ന് പറഞ്ഞതുപോലെയാണെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.
keywords:kerala-kozhikode-kunjaalikutty-on-kanthapuram
keywords:kerala-kozhikode-kunjaalikutty-on-kanthapuram

Post a Comment
0 Comments