Type Here to Get Search Results !

Bottom Ad

എം.എം മണിയുടെ സത്യപ്രതിജ്ഞ നാളെ


തിരുവനന്തപുരം (www.evisionnews.in): ഇ.പി ജയരാജന്‍ രാജിവച്ച ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം മണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് എം.എം മണിയുടെ സത്യപ്രതിജ്ഞ.

കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതിയ മന്ത്രിയായി എം.എം മണിയെ തീരുമാനിച്ചത്. മന്ത്രിമാരുടെ വകുപ്പുകളില്‍ ആവശ്യമായ പുന:ക്രമീകരണം നടത്താന്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രിയായി അധികാരമേല്‍ക്കുന്നതോടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണസംഘത്തിലെ ഏറ്റവും പ്രായം കൂടിയ മന്ത്രിയാവും 72കാരനായ എം.എം മണി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad