Type Here to Get Search Results !

Bottom Ad

കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച: യുപി സ്വദേശിയെയും മൂക്കന്‍ ഷരീഫിനെയും അറസ്റ്റ് ചെയ്തു


ആദൂര്‍ (www.evisionnews.in): കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ നിന്നു 56പവന്‍ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയെയും നെല്ലിക്കട്ട സ്വദേശിയെയും അറസ്റ്റ് ചെയ്തു. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു പേരെ പിടികിട്ടാനുണ്ട്. ഇവര്‍ ഉടന്‍ വലയിലാകും. ഉത്തര്‍ പ്രദേശ് ധന്‍പുരയിലെ നേഥ്‌റാം (38), ചെങ്കള നെല്ലിക്കട്ടയിലെ ഷരീഫ് എന്ന മൂക്കന്‍ ഷരീഫിനെയുമാണ് തിങ്കളാഴ്ച ആദൂര്‍ സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കവര്‍ച്ചയ്ക്കു ഉപയോഗിച്ച ഒമ്‌നി വാനും തൊണ്ടിമുതലുകളും കണ്ടെത്തിട്ടുണ്ട്. 

ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനു പുലര്‍ച്ചെയാണ് കുണ്ടംകുഴി ടൗണിലെ സുമംഗലി ജ്വല്ലറി കൊള്ളയടിച്ചത്. ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും അപഹരിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നതെങ്കിലും പൂര്‍ണ്ണമായി ലക്ഷ്യം കണ്ടില്ല. കവര്‍ച്ച നടക്കുന്നതിനിടെ ബേഡകം പോലീസ് ജീപ്പ് പട്രോളിംഗ് നടത്തവേ കുണ്ടംകുഴിയില്‍ എത്തിയതോടെ ഓപ്പറേഷന്‍ നിര്‍ത്തിവെച്ച് കൊള്ളസംഘം സ്ഥലം വിടുകയായിരുന്നു.

അറസ്റ്റിലായ ഷരീഫ് എന്ന മൂക്കന്‍ ഷരീഫ് അണങ്കൂര്‍ സ്വദേശിയാണ്. ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക് മാറിമാറി പാര്‍ക്കുന്ന ഷരീഫ് കുപ്രസിദ്ധ കുറ്റവാളിയും കാപ്പ കേസിലും ശിക്ഷപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളിലും ഷരീഫ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷകര്‍ പറഞ്ഞു. നെല്ലിക്കട്ടയില്‍ നിന്നാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്.


Keywords: Kasaragod-news-kundamkuzi-up-arrest-nellikkatta-arrest

Post a Comment

0 Comments

Top Post Ad

Below Post Ad