Type Here to Get Search Results !

Bottom Ad

സഹകരണം: എല്‍ഡിഎഫുമായുള്ള യോജിച്ച പ്രക്ഷോഭത്തിന് യുഡിഎഫ്


തിരുവനന്തപുരം (www.evisionnews.in): സഹകരണ ബാങ്ക് വിഷയത്തില്‍ എല്‍ഡിഎഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് യുഡിഎഫില്‍ ധാരണയായി. കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്റെ നിലപാട് തള്ളിയാണ് യുഡിഎഫില്‍ ധാരണയായത്. വിഷയത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

സംയുക്ത സമരമെന്ന നിലപാടില്‍ ഉറച്ചായിരുന്നു മുസ്ലിം ലീഗും. സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാന്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യം. ജനങ്ങളുടെ ആവശ്യത്തില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനില്‍ക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad