Type Here to Get Search Results !

Bottom Ad

കുര്‍ത്ത മോദിക്ക്, പൈജാമ നിതീഷിന്: ബിഹാറില്‍ ബി.ജെ.പി എംഎല്‍എയുടെ വേറിട്ട പ്രതിഷേധം

പട്ന (www.evisionnews.in): വേറിട്ട പ്രതിഷേധവുമായി നിയമസഭയിലേക്ക് കടക്കാന്‍ ശ്രമിച്ച ബിജെപി എംഎല്‍എയെ സഭയില്‍ കയറ്റാതെ പുറത്താക്കി. മണ്ഡലത്തില്‍ റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എയുടെ വേറിട്ട പ്രതിഷേധം സഭാമന്ദിരത്തില്‍ അരങ്ങേറിയത്. നിയമസഭയിലേക്ക് ബനിയനും നിക്കറും ധരിച്ചെത്തിയ വിനയ് ബിഹാറിയെയാണ് അനുചിതമായ വസ്ത്രധാരണത്തിന്റെ പേരില്‍ സഭയില്‍ കടത്താതിരുന്നത്. തന്റെ കുര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാരിനും പൈജാമ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ സംസ്ഥാന സര്‍ക്കാരിനും നല്‍കിയതായി എംഎല്‍എ പറഞ്ഞു. മണ്ഡലത്തില്‍ റോഡ് നിര്‍മിക്കാനായി മുട്ടാത്ത വാതിലുകളില്ലെന്നും വര്‍ഷങ്ങളായിട്ടും ഒന്നും സംഭവിച്ചില്ലെന്നുമാണു പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad