Type Here to Get Search Results !

Bottom Ad

ബദിയടുക്ക പിലാങ്കട്ടയില്‍ രണ്ടു പിഞ്ചുകുട്ടികള്‍ കിണറ്റില്‍ വീണുമരിച്ചു


ബദിയടുക്ക (www.evisionnews.in): കിണറ്റില്‍ വീണ് രണ്ടു പിഞ്ചുകുട്ടികള്‍ ദാരുണമായി മരിച്ചു. ബദിയടുക്ക പിലാങ്കട്ടയിലെ സഹോദരങ്ങളായ ഹമീദിന്റെ മകന്‍ റംസാന്‍ (നാലു), ശബീറിന്റെ മകന്‍ നസ്‌വാന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൃതദേഹങ്ങള്‍ ബദിയടുക്ക ഗവ. ആശുപത്രിയിലേക്ക് മാറ്റി.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്തെ കിണറിന് ആള്‍മറയോട് ചേര്‍ത്തിട്ട മെറ്റലുകളിലേക്ക് നിരങ്ങിക്കയറി കുഞ്ഞുങ്ങള്‍ കിണറിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. കിണറിന് മുകളിലിട്ട പ്ലാസ്റ്റിക് ടാര്‍പോളിന്‍ നീങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നാട്ടിലാകെ കുട്ടികളുടെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ അങ്ങനെ വല്ലതും സംഭവിച്ചുവെന്ന ഭയപ്പാടിലായിരുന്നു വീട്ടുകാര്‍. ഇതേതുടര്‍ന്ന് വീട്ടു പരിസരമാകെ അരിച്ചുപെറുക്കുകയായിരുന്നു.

ബാവിക്കര പയസ്വിനി പുഴയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച മുങ്ങി മരിച്ചതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് ബദിയടുക്കയില്‍ നിന്ന് മറ്റൊരു ദുരന്തവാര്‍ത്ത എത്തിയത്. പൊവ്വല്‍ നെല്ലിക്കാട്ടെ അബ്ദുല്‍ അസീസ് (18), കിന്നിംഗാറിലെ മുഹമ്മദ് ഹാഷിം (13) എന്നിവരാണ് കുളിക്കുന്നതിനിടെ ചുഴിയില്‍പെട്ട് മുങ്ങിമരിച്ചത്.

റിയാനയാണ് റംസാന്റെ മാതാവ്. സഹോദരി നഫാന. നാഫിയ റിസ്‌വാന്റെ മാതാവാണ്.


Keywords: Kasaragod-news-badiyadukka-death-two-baby-well


Post a Comment

0 Comments

Top Post Ad

Below Post Ad