ബദിയടുക്ക (www.evisionnews.in): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് മൂന്നുവര്‍ഷം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരം തുടങ്ങി. ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതീകാത്മക മെഡിക്കല്‍ കോളജ് നിര്‍മിച്ചാണ് സമരം നടക്കുന്നത്. അക്കാഡമിക്ക് ബ്ലോക്കിന്റെ പണി തുടങ്ങി പത്ത് മാസം കഴിഞ്ഞെങ്കിലും അതേ സമയത്ത് തന്നെ ടെന്‍ഡര്‍ ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
ബുധനാഴ്ച രാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. മാഹിന്‍ കോളോട്ട് അധ്യക്ഷത വഹിച്ചു. ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. ഗോപിനാഥ്, കെ.ബി.എം ഷരീഫ്, മുഹമ്മദ് സാലിഹ്, രാംപട്ടാളി, ടി.ഡി കബീര്‍, ബദ്‌റുദ്ദീന്‍ താസിം, ചാല്‍ക്കര അബ്ദുല്ല, കുഞ്ചാര്‍ അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍ പെര്‍ള, എസ്.ഐ മയ്യ, ആയിഷ, ലക്ഷ്മി നാരായണപൈ, കരുണാകര, അബൂബക്കര്‍ സിദ്ദീഖ്, അന്‍വര്‍ ഓസോണ്‍, റഫീഖ് കേളോട്ട്, സിദ്ദീഖ് കണ്ടിഗെ, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഹൈദര്‍, മുഹമ്മദലി കുമ്പള പ്രസംഗിച്ചു. സമരത്തില്‍ രാഷ്ട്രീയ സമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന രോഗികള്‍, രോഗികളുടെ അമ്മമാര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Keywords: Kasaragod-news-badiyadukka-samaram-medical-college
Post a Comment
0 Comments