തിരൂരങ്ങാടി (www.evisionnews.in): മതംമാറിയതിന്റെ പേരില്‍ കൊടിഞ്ഞി ഫൈസല്‍ എന്ന യുവാവിനെ വധിച്ച കേസിലെ മുഖ്യപ്രതികളെ മാറ്റാന്‍ ആര്‍.എസ്.എസ് ശ്രമം നടത്തുന്നതായി സൂചന. ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയവര്‍ ആരെല്ലാമാണെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റു മൂന്നു പേരെ പ്രതികളാക്കാനാണ് ശ്രമം നടക്കുന്നത്. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തി മറ്റ് മൂന്ന് പേര്‍ കേസ് ഏറ്റെടുക്കാന്‍ തയാറായതായും ഇവരെ പോലീസിന് കൈമാറിയതായുമാണ് വിവരം. എന്നാല്‍ ഒളിവിലുള്ളവരെ കണ്ടത്തെിയശേഷം മാത്രമാണ് യഥാര്‍ഥ പ്രതികള്‍ ആരെന്ന് വ്യക്തമാകൂ. ഇവരെ തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
മതംമാറി എത്തിയ ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍ ഇനിയും ചിലര്‍ക്ക് പങ്കുണ്ടെന്നും അവരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഗൂഢാലോചന നടത്താന്‍ ഒത്തുകൂടിയത് മേലേപ്പുറത്തെ വിദ്യാനികേതന്‍ സ്‌കൂളിലാണെന്നും ആരോപണമുണ്ട്. ചില പ്രാദേശിക ആര്‍.എസ്.എസ് നേതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചതില്‍ അറസ്റ്റിലായവരുടെ രക്ഷിതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് സൂചന. തിരൂരിലെ പ്രമുഖ നേതാവാണ് ഫൈസലിനെ വധിക്കാന്‍ മൂന്നംഗസംഘത്തെ നിയമിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.
Post a Comment
0 Comments