Type Here to Get Search Results !

Bottom Ad

ടി.എ ഖാലിദ് മഹാരാഷ്ട്ര സ്‌റ്റേറ്റ് മുസ്ലീംലീഗ് സെക്രട്ടറി


മുംബൈ:(www.evisionnews.in) മുബൈയിലെ സാമൂഹിക പ്രവര്‍ത്തകനും കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശിയുമായ ടി.എ ഖാലിദിനെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഹ് മഹാരാഷ്ട്ര സ്‌റ്റേറ്റ് സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. ഷമീം സിദ്ദിഖ്, മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് സയ്യിദ് അഫ്‌സര്‍ അലി എന്നിവരാണ് മുംബൈ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ ടി.എ.ഖാലിദിനെ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയായി നേമിനേറ്റ് ചെയ്തത്. ഒരു മലയാളി മഹാരാഷ്ട്ര ഘടകം മുസ്ലീംലീഗിന്റെ ഉന്നത പദവിയിലെത്തുന്നത് ഇത് ആദ്യമായാണ്.

ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ മഹാരാഷ്ട്ര ഘടകം പ്രസിഡന്റ്, മലയാളി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി, കാസര്‍കോട് ജില്ല എംഎസ്എഫ് പ്രഥമ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, ബോംബൈ കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ്, ചീഫ് പാട്രെണ്‍, ബോംബൈ കേരള മുസ്ലീം വെല്‍ഫയര്‍ ലീഗ് ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളും ടി.എ ഖാലിദ് വഹിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad