Type Here to Get Search Results !

Bottom Ad

എം എ റഹ് മാന്റെ "ഓരോ ജീവനും വിലപ്പെട്ടതാണ് " സാഹിത്യവേദി ചർച്ച നടത്തി.


കാസർകോട് :(www.evisionnews.in) അരജീവിതങ്ങളെ ഇരകളായി ബ്രാൻഡ് ചെയ്യാതെ സഹജീവികളായി കാണാൻ കഴിയണമെന്ന് പ്രമുഖ എഴുത്തുകാരൻ പ്രൊഫസർ എം.എ റഹ് മാൻ  അഭിപ്രായപ്പെട്ടു. "ഓരോ ജീവനും വിലപ്പെട്ടതാണ് " എന്ന പുസ്തകം നീണ്ട പതിനാറ് വർഷക്കാലത്തെ തന്റെ നേരനുഭവങ്ങളുടെ ആകെത്തുകയാണ് എന്നും എം.എ റഹ് മാൻ പറഞ്ഞു.
കാസർകോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യചർച്ചയുടെ ഭാഗമായി നടത്തിയ "ഓരോ ജീവനും വിലപ്പെട്ടതാണ്" എന്ന പുസ്തകത്തെപ്പറ്റിയുള്ള ചർച്ചയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രൊഫ.എം എ റഹ്മാൻ.താൻ ഒരു ആക്ടിവിസ്റ്റല്ല എന്നും ഒരു സാധാരണ അദ്ധ്യാപകനും വേണമെങ്കിൽ ഒരു പത്രപ്രവർത്തകനെന്ന് വിളിക്കാമെന്നും, ഒരു പാട് തിക്താനുഭവങ്ങൾ നേരെഴുത്തിന്റെ ഭാഗമായി അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അധികാരികളിൽ നിന്ന് ദുരിതമനുഭവിക്കുന്നവർക്ക് കിട്ടാനുള്ളത് വാങ്ങിയെടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും രാജീവിയും ജാനു നായിക്കും മരിച്ചതിൽ നമ്മളടങ്ങുന്ന സമൂഹം ഉത്തരവാദികളാണെന്നും  അതു കൊണ്ടു തന്നെ ഒന്നര വർഷമായി താഴെ വെച്ച തൂലിക വീണ്ടുമെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യുവകവി വിനോദ്കുമാർ പെരുമ്പള വിഷയാവതരണം
നടത്തി. എ.എസ് മുഹമ്മദ്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
പി. എസ് ഹമീദ്, വി.വി പ്രഭാകരൻ, എരിയാൽ അബ്ദുല്ല, കെ.എച്ച് മുഹമ്മദ്, സി.എൽ.ഹമീദ്, കെ.ജി.റസാഖ്, മധു .എസ്.നായർ, എം.എ നജീബ്, അഹമ്മദലി കുമ്പള, എന്നിവർ സംസാരിച്ചു.സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതവും മധൂർ ഷെരീഫ് നന്ദിയും പറഞ്ഞു.

പത്മനാഭൻ ബ്ലാത്തൂർ,റഹീം ചൂരി, ഉസ്മാൻ കടവത്ത്, ടി.എ.ഉസ്മാൻ, രാഘവൻ ബെള്ളിപ്പാടി,  ഉണ്ണികൃഷ്ണൻ അണിഞ്ഞ, കെ.പി എസ് വിദ്യാനഗർ, എ.കെ.റിയാസ് മുഹമ്മദ്, വേണു കണ്ണൻ, അഷ്റഫ് മധൂർ, ഇബ്രാഹിം അങ്കോല, അജിത് കുമാർ സി.കെ, ഇബ്രാഹിം ചെർക്കള, ബി.എഫ് അബ്ദുൾ റഹ്മാൻ, കെ.എം ബാലകൃഷ്ണൻ ചെർക്കള, കുന്നിൽ അബ്ദുല്ല, പ്രതിഭാ രാജൻ സംബന്ധിച്ചു.



keywords-m a rahman-sahithyvedhi-kasaragod-debet

Post a Comment

0 Comments

Top Post Ad

Below Post Ad