Type Here to Get Search Results !

Bottom Ad

മാവോയിസ്റ്റുകളെ വധിച്ചത് ആന്ധ്ര പൊലീസ്; കൊലപ്പെടുത്തിയത് ഏകപക്ഷീയമെന്നും സന്ദേശം


മലപ്പുറം:(www.evisionnews.in) നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് ആന്ധ്ര പൊലീസാണെന്നു ഫോണ്‍ സന്ദേശം. മാവോയിസ്റ്റ് നേതാവെന്ന പേരില്‍ നിലമ്പൂരിലെ പ്രാദേശിക ലേഖകനു ലഭിച്ച ഫോണ്‍ സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരുളായി വനത്തിനുള്ളില്‍ നടന്ന ഏറ്റുമുട്ടലില്‍ കേരളത്തിന്റെ തണ്ടര്‍ബോള്‍ട്ട് സേനയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് അറിയിച്ചത്. എന്നാല്‍ ഇതു തെറ്റാണെന്നാണ് വിളിച്ചയാളുടെ വാദം.

കൊല്ലപ്പെട്ട കുപ്പു ദേവരാജും അജിതയും രക്ഷപ്പെടാനാവാത്തവിധം രോഗാവസ്ഥയിലായിരുന്നെന്നും സന്ദേശത്തില്‍ പറയുന്നു. ഇരുവരെയും ഏകപക്ഷീയമായാണ് കൊന്നത്. അജിതയെ വെടിവച്ചശേഷമാണ് കുപ്പുദേവരാജിനെ വെടിവച്ചത്. പൊലീസിനോട് ഏറ്റുമുട്ടാന്‍ മറ്റാരും സംഭവസമയത്ത് ഉണ്ടായിരുന്നില്ലെന്നും മാവോയിസ്റ്റ് നേതാവ് അക്ബര്‍ എന്ന പേരില്‍ ഫോണ്‍ ചെയ്തയാള്‍ പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad