Type Here to Get Search Results !

Bottom Ad

വിവാഹ ആഘോഷങ്ങളിലെ ആഭാസങ്ങള്‍; മഹല്ലുകളില്‍ ബോധവല്‍ക്കരണം നടത്തും


കാസര്‍കോട് (www.evisionnews.in): വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ആഭാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്‍ക്കുമെതിരെ മഹല്ലടിസ്ഥാനത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താന്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി 11ന് പരിസര മഹല്ലുകളിലെ ഖത്തീബ്- ഇമാമുമാര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗങ്ങള്‍, പ്രവര്‍ത്തന പരിധിയിലെ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കും. 

പ്രസിഡണ്ട് യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. മംഗലാപുരം- കീഴൂര്‍ സംയുക്ത ഖാസി താഖ അഹമദ് മൗലവി, സംയുക്ത മുസ്്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, മുക്രി ഇബ്രാഹിം ഹാജി, കെ.എ.എം ബഷീര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എ ഷാഫി, കെ.എച്ച് അഷ്റഫ്, സുലൈമാന്‍ ഹാജി ബാങ്കോട്, എന്‍.കെ അമാനുള്ള, ടി.എ ഖാലിദ്, വെല്‍ക്കം മുഹമ്മദ് ഹാജി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad