കാസര്‍കോട് (www.evisionnews.in): എപ്പോഴും വെറൈറ്റി കാത്തുസൂക്ഷിക്കുന്ന കാസര്‍കോട്ടെ യുവാക്കള്‍ കല്യാണക്കുറിയില്‍ പുതിയ ട്രെന്റ് സൃഷ്ടിച്ചിരിക്കുകയാണ്. ഉളിയത്തടുക്ക സ്വദേശിയും ദുബൈ കറാമയില്‍ ബിസിനസുകാരനുമായ ഷുഹൈബ് അപ്പോളോയാണ് യു.എ.ഇ ഡിപ്ലൊമാറ്റിക്ക് പാസ്പോര്‍ട്ട് മാതൃകയില്‍ യുണൈറ്റഡ് കാസ്രോടിന്റെ വെഡിംഗ് പാസ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
ചുവന്ന നിറത്തിലാണ് വെഡിംഗ് പാസ്പോര്‍ട്ടിന്റെ പുറംചട്ട. അകത്ത് വിസയുടെ മാതൃകയില്‍ വരന്റെയും വധുവിന്റെയും വിവരങ്ങള്‍ കൊടുത്തിരിക്കുന്നു. ഇതിന് പുറമെ കല്യാണക്കത്തില്‍ ഒരു പേജ് സമ്മാനക്കൂപ്പണായി മാറ്റിയിരിക്കുന്നു. കല്യാണ ദിവസം ഷുഹൈബിന്റെ വീട്ടില്‍ സ്ഥാപിച്ച ബോക്സില്‍ ഈ കൂപ്പണ്‍ നിക്ഷേപിക്കാം. വിജയിക്കുന്ന രണ്ട് ജോഡി ദമ്പതികള്‍ക്ക് മൊഗ്രാല്‍ ഈമാന്‍ റിസോര്‍ട്ടില്‍ മള്‍ട്ടി കസിന്‍ ബുഫെ പാര്‍ട്ടി ഒരുക്കും. ഈമാസം 27നാണ് ഷുഹൈബ് അപ്പോളോയും ചൂരിയിലെ സഫീനയും തമ്മിലുള്ള വിവാഹം. അണങ്കൂരിലെ ഡിസൈന്‍ വ്യൂ ഗ്രാഫികാണ് വേറിട്ടരീതിയിലുള്ള ക്ഷണക്കത്ത് തയാറാക്കിയത്.
Keywords: Kasaragod-news-passport-uae-invitaion-letter-shuhaib-appolo

Post a Comment
0 Comments