Type Here to Get Search Results !

Bottom Ad

ഉലമാക്കളും ഉമറാക്കളും കൈകോർത്ത് മഹല്ല് ശാക്തീകരണത്തിന് നേതൃത്വം നൽകണം - ഖാസി ആലിക്കുട്ടി മുസ്ല്യാർ


കാസർകോട് (www.evisionnews.in): ഉലമാക്കളും ഉമറാക്കളും കൈകോർത്ത് മഹല്ല്
ശാക്തീകരണത്തിന് നേതൃത്വം നൽകണമെന്ന് കാസർകോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ പ്രസ്താവിച്ചു. കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖത്തീബ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മഹല്ലുകളിലുണ്ടാകുന്ന പ്രശ്നങ്ങളിൽ ഖത്തീബുമാർ ജാഗ്രത പുലർത്തണം. വിവാഹ വേളകളിലെ ആഭാസങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുമ്പോട്ടു പോകണം. ഖാസി ആഹ്വാനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജോയിന്റ് സെക്രട്ടറി പി.പി. ഉമ്മർ മുസ്ല്യാർ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തി. സംയുക്ത ജമാഅത്തിലെ അംഗ ജമാഅത്തുകളിൽ നിന്നുള്ള ഖത്തീബുമാർ യോഗത്തിൽ പങ്കെടുത്തു. പ്രസിഡന്റ് ചെർക്കളം അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ഇ. അബ്ദുല്ല സ്വാഗതം പറഞ്ഞു. സംയുക്ത ജമാഅത്ത് ഭാരവാഹികളായ എൻ.എ. അബൂബക്കർ, കെ.എം. അബ്ദുൽ ഹമീദ്, കെ.എസ്. മുഹമ്മദ് കുഞ്ഞി ഹാജി, മാലിക് ദീനാർ ജമാഅത്ത് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, സിദ്ദീഖ് ഫൈസി ചേരൂർ, പി.എം. മുനീർ ഹാജി, കെ.ബി. മുഹമ്മദ് കുഞ്ഞി, മജീദ് പട്ള, അഷ്റഫ് പള്ളിക്കണ്ടം സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad