കാസർകോട്:(www.evisionnews.in) ശരീഅത്ത് സംര ക്ഷണം വിശ്വാസിയുടെ ബാധ്യതയാണന്നും അതിനെ സംരക്ഷിക്കാൻ എസ് കെ എസ് എസ് എഫ് മുൻ നിരയിൽ ഉണ്ടാകുമെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ പറഞ്ഞു. എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി നവംബർ 17 ന് കാസർകോട്ട് നടത്തുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ വിജയത്തിനായി സംഘടിപ്പിച്ച ലീഡേർസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ സുഹൈർ അസ്ഹരി പള്ളങ്കോട് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.സലാം ഫൈസി പേരാൽ, മൊയ്തീൻ കുഞ്ഞി ചെർക്കള, അബ്ദുൽ മജീദ് നിസാമി, ഇബ്രാഹിം അസ്ഹരി, സ്വാദിഖ് ദാരിമി, ഹാരിസ് ബെദിര, അബ്ദുല്ല തായൽ നായന്മാർമൂല, ഖാസിം ഫൈസി സീതാംഗോളി, സുബൈർ ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.
keywords-skssf-leadersmeet-kasaragod-ibrahimfaisijediyar
Post a Comment
0 Comments