Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി ആരംഭിക്കും. മന്ത്രി കെ കെ ശൈലജ


കാഞ്ഞങ്ങാട്: (www.evisionnews.in) കാഞ്ഞങ്ങാട്ട് അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയുടെ പ്രവര്‍ത്തനം ഉടനടി ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ കോട്ടച്ചേരി ബസ്‌സ്റ്റാന്റ് ബില്‍ഡിങില്‍ സജ്ജീകരിച്ച  ശീതികരിച്ച മുലയൂട്ടല്‍ കേന്ദ്രവും ബസ്റ്റാന്‍ഡിലെ നവീകരിച്ച കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള സമഗ്രപദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. വലിയ കൊമേഴ്‌സല്‍ ബില്‍ഡിങുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളില്ലെന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സൗകര്യമൊരുക്കാന്‍ നിയമപരമായ ബാധ്യത കെട്ടിട ഉടമകള്‍ക്കുണ്ടെന്ന് കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കികഴിഞ്ഞു. ഇത്  നടപ്പാക്കാത്ത കെട്ടിടഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍  അധ്യക്ഷനായി. മാവേലിക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീല അഭിലാഷ്,  ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള , സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് മുറിയനാവി, ടി വി ഭാഗീരഥി, നഗരവികസന കര്‍മ്മസമതിചെയര്‍മാന്‍ പി അപ്പുക്കുട്ടന്‍, സെക്രട്ടറി സി യൂസഫ്ഹാജി എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാരാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 2015-16 വര്‍ഷത്തെ വികേന്ദ്രീകരണാസൂത്രണ പദ്ധതിയിലെ വനിതാ സാമൂഹ്യക്ഷേമ വികസന പദ്ധതി പ്രകാരം തയ്യാറാക്കിയ ഒരുലക്ഷം രൂപയുടെ എസ്റ്റിമേറ്റിലാണ്  തീകരിച്ച മുലയൂട്ടല്‍ കേന്ദ്രം നിര്‍മ്മിച്ചത്. അമ്മമാര്‍ക്ക് ഇരുന്ന് കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള ഇരിപ്പടങ്ങള്‍ തൊട്ടില്‍ എന്നിവ കേന്ദ്രത്തില്‍ സജീകരിച്ചിട്ടുണ്ട്. നഗരത്തില്‍ എത്തുന്ന അമ്മമാര്‍ക്ക് കേന്ദ്രം അനുഗ്രഹമാകും.ഇതോടൊപ്പം ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് കുഴല്‍ കിണര്‍ നിര്‍മ്മിച്ച് ബസ്റ്റാന്‍ഡ് ബില്‍ഡിങില്‍ ശുദ്ധജല വിതരണ ക്രമീകരണങ്ങളും മുലയുട്ടല്‍ കേന്ദ്രത്തില്‍ ശുദ്ധികരിച്ച ചുടുവെള്ളവും തണുത്ത വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്.





keywords-ministerkkshailaja-kanjangad
Tags

Post a Comment

0 Comments

Top Post Ad

Below Post Ad