Type Here to Get Search Results !

Bottom Ad

അഞ്ചുമാസത്തിനിടെ മദ്യ -മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായത് 12,400 പേര്‍


കോഴിക്കോട് (www.evisionnews.in): സംസ്ഥാനത്തെ കാര്‍ന്നുതിന്നുന്ന ലഹരി മാഫിയക്ക് തടയിടാന്‍ സന്നദ്ധ സംഘടനകളുടെ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ഉണ്ടാകണമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കോഴിക്കോട് മുക്കത്ത് ശ്രദ്ധ കൊടിയത്തൂരിന്റ നേതൃത്വത്തില്‍ നടന്ന ജനകീയ മനുഷ്യചങ്ങലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എക്സൈസ് കമ്മീഷണര്‍. 

പൊലീസും എക്‌സൈസ് വകുപ്പ് മാത്രം വിചാരിച്ചാല്‍ മാത്രം ലഹരി മാഫിയക്ക് കുരുക്കിടാന്‍ സാധിക്കില്ല. എക്സൈസ് വിഭാഗത്തില്‍ 5000 ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഈ ജീവനക്കാരാണ് മൂന്നര കോടി ജനങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. അതുകൊണ്ട് തന്നെ ലഹരിക്കെതിരെ പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണം ഉണ്ടാവണം. റെയില്‍വെ, റോഡ്, വിമാനം, കടല്‍ തുടങ്ങി സകല മേഖലയിലൂടെയും ലഹരി സംസ്ഥാനത്തേക്ക് ഒഴുകുകയാണന്നും അദ്ധേഹം പറഞ്ഞു. 

കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 1100 ലഹരി കേസുകളില്‍ 1200 പേര്‍ അറസ്റ്റിലായി. വ്യാജവാറ്റ്, വ്യാജമദ്യ വില്‍പ്പന തുടങ്ങിയവയില്‍ പതിനായിരം കേസുകളിലായി പതിനൊന്നായിരത്തി ഇരുനൂറു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എം.ഐ ഷാനവാസ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശ്രദ്ധ ചെയര്‍മാന്‍ ബീരാന്‍ കുട്ടി, സി.ടി.സി അബ്ദുല്ല, മുക്കം മുഹമ്മദ്, സി.കെ കാസിം, ഇ രമേശ്ബാബു, സി.പി ചെറിയ മുഹമ്മദ്, മോയന്‍ കൊളക്കാടന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad