കാഞ്ഞങ്ങാട് (www.evisionnews.in): ചിത്താരി അസീസിയ അറബിക് കോളജില്‍ നടന്ന ജാമിഅ ജൂനിയര്‍ നോര്‍ത്ത് സോണ്‍ ഫെസ്റ്റില്‍ ശംസുല്‍ ഉലമ അറബിക് കോളജ് തോഡാര്‍ (ദക്ഷിണ കന്നഡ), ജൂനിയര്‍ (ഹയര്‍ സെക്കണ്ടറി), സീനിയര്‍ വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്മരായി. സബ്ജൂനിയര്‍ വിഭാഗത്തില്‍ മുനവ്വിറുല്‍ ഇസ്ലാം തൃക്കരിപ്പൂരും ജൂനിയര്‍ (സെക്കണ്ടറി) വിഭാഗത്തില്‍ അസീസിയ്യ അറബിക് കോളജ് ചിത്താരിയുമാണ് ജേതാക്കള്‍.
മര്‍ക്കസ് നീലേശ്വരം(സീനിയര്‍), മുനവ്വിറുല്‍ ഇസ്ലാം തൃക്കരിപ്പൂര്‍ (ജൂനിയര്‍ സെക്കണ്ടറി, ജൂനിയര്‍ ഹയര്‍ സെക്കണ്ടറി), ഖുതുബി ഉസ്താദ് സ്മാരക കോളേജ് ചെര്‍ക്കളട്ക്ക(സബ് ജൂനിയര്‍), രണ്ടാം സ്ഥാനവും നേടി. നിഷാദ് പി മുനവ്വിര്‍ തൃക്കരിപ്പൂര്‍ (സീനിയര്‍), മുനീര്‍ അഹമ്മദ് അസീസിയ ചിത്താരി (ജൂനിയര്‍ സെക്കണ്ടറി), ശഫീഖ് ബി.പി (ശംസുല്‍ ഉലമ തോഡാര്‍), നിബ്രാസ് മുനവ്വിര്‍ തൃക്കരിപ്പൂര്‍(സബ് ജൂനിയര്‍) കലാപ്രതിഭകളായി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി വിജയികള്‍ക്ക് അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്തു.അബ്ദുല്ല പടന്ന സമാപന യോഗം ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ഹംസ റഹ്മാനി കൊണ്ടപറമ്പ്, ടി.എച്ച് ദാരിമി, ഡോ. അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, മജീദ് ഫൈസി, ഇന്ത്യനൂര്‍ സലീം സിദ്ദീഖി, അഷ്റഫ് മിസ്ബാഹി, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, ആസിഫ് ചിത്താരി പ്രസംഗിച്ചു.

Post a Comment
0 Comments