സുള്ള്യ (www.evisionnews.in): പുത്തൂര്‍ റെയില്‍വെ സ്‌റ്റേഷനെ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തി. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളെയും ആദര്‍ശ് റെയില്‍വേ സ്റ്റേഷന്‍ ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. ഗോവയിലെ മഡ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍നിന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
പുത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങ് നളിന്‍കുമാര്‍ കട്ടീല്‍ എം.പി ഉദ്ഘാടനം ചെയ്തു. ശകുന്തളാ ഷെട്ടി എംഎല്‍എ, താലൂക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഭവാനി ചിദാനന്ദ, നഗരസഭാ പ്രസിഡണ്ട് ജയന്തി ബള്‍നാടു പ്രസംഗിച്ചു. ആദര്‍ശ് റെയില്‍വേ സ്റ്റേഷനായ പുത്തൂരില്‍ 2.89 കോടി രൂപ ചെലവില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോം നിര്‍മാണം, വിശ്രമ മുറികള്‍, ശുചിമുറികള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങി.

Post a Comment
0 Comments