Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളേജ് സമരം;പിന്തുണയുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാരും


ബദിയടുക്ക :(www.evisionnews.in) കാസർകോട്  ഗവ. മെഡിക്കല്‍ കോളേജിന്റെ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി നവംബര്‍ 30 ന് നടത്തുന്ന സമരത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന  രോഗികളും അമ്മമാരും പങ്കെടുക്കും. രാവിലെ 10 മണിക്ക് ഉക്കിനടുക്കയില്‍ അമ്മമാര്‍ പ്രതീകാത്മക മെഡിക്കല്‍ കോളേജ് തീര്‍ത്ത് പ്രതിഷേധിക്കും. സമരം വിജയിപ്പിക്കാന്‍ വിളിച്ച് ചേര്‍ത്ത പ്രാദേശിക സമിതി യോഗത്തില്‍ പഞ്ചായത്തംഗം എം കെ പ്രസ അദ്ധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട് രാമ പാട്ടാളി, ഗാംബീര്‍ കാട്ടുകുക്കെ, അബ്ദുല്‍ റഹിമാന്‍ പെര്‍ള, കുഞ്ചാര്‍ മുഹമ്മദ്, നരേന്ദ്രന്‍ ബദിയടുക്ക, കരുണാകരന്‍ ബദിയടുക്ക, ബദറുദ്ധീന്‍ താസിം, അബൂബക്കര്‍ ബപ്പത്തടുക്ക, ഭാഗി കംങ്കില, അമിത് ഡിസൂസ, ബാലകൃഷ്ണന്‍, മൊയ്തീന്‍ കുട്ടി  പിലാങ്കട്ട, അബൂബക്കര്‍ പെർഡാല,ഡി മഞ്ജുള , കെ ബി അബ്ദുല്‍ ലത്തീഫ്, ടി എം തോമസ്, ബി എല്‍ സി പൈ, അബ്ബാസ് അലി കണ്ടിഗെ, അലി ഉക്കിനട്ക്ക തുങ്ങിയവര്‍ സമബന്ധിച്ചു.




keywords-kasaragod-medical college-protest-support -mothers of endosulfan victims

Post a Comment

0 Comments

Top Post Ad

Below Post Ad