കാസർകോട്:(www.evisionnews.in) കേരളീയത സംരക്ഷിക്കണമെന്നും മാതൃഭാഷയുടെ മഹത്വവും പ്രാധാന്യവും കാത്തുസൂക്ഷിക്കണമെും ആഹ്വാനം ചെയ്ത് ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനമായ ചൊവ്വാഴ്ച മലയാള ദിനമായി ആഘോഷിച്ചു. ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വ്വഹിച്ചു.
കേരളം അറുപതാണ്ടിനകം കൈവരിച്ച നേട്ടങ്ങൾ മാതൃകാപരമാണെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു. ഭൂപരിഷ്‌കരണം, സമ്പൂര്‍ണ്ണ സാക്ഷരത, ജനകീയാസൂത്രണം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ലോകനിലവാരത്തിലേക്കുള്ള നേട്ടം എന്നിവയെല്ലാം മാതൃകാപരമാണ്. ഇതര ഭാഷകളില്‍ നിന്നും വാക്കുകളും പദപ്രയോഗങ്ങളും സ്വീകരിച്ചാണ് മലയാളവും വളര്‍ന്നത് . കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ സ്‌കൂളുകളിലും മറ്റും ഇപ്പോഴും മലയാളം പഠിപ്പിക്കുന്നില്ല. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതാത് സംസ്ഥാനത്തെ മാതൃഭാഷ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടതിന് അടിയന്തിര ഇടപെടല്‍ ആവശ്യമാണെ് എം പി പറഞ്ഞു. കാഞ്ഞങ്ങാട് പടക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സെമിനാര്‍ഹാളില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു മലയാളദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനയ്ക്ക് കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, പ്രൊഫ. എ ശ്രീനാഥ എിവരെ സബ്കളക്ടര്‍ പൊന്നാടയണിച്ച് പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എം മധുസൂദനന്‍ ആദരണീയരെ പരിചയപ്പെടുത്തി. പുരസ്‌ക്കാരജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി വി പുഷ്പജ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം അജേഷ് എന്നിവര്‍ സംസാരിച്ചു. . ഭാഷ-മാതൃഭാഷ-ഭരണഭാഷ എ വിഷയത്തില്‍ ഡോ. അംബികാസുതന്‍ മാങ്ങാട്, വാസു ചോറോട് എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ സ്വാഗതവും നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദി സെക്രട്ടറി ഗ്ലോറിന്‍ നന്ദിയും പറഞ്ഞു. നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദി വിദ്യാര്‍ത്ഥിനികള്‍ തിരുവാതിരയും സ്വാഗതഗാനവും അവതരിപ്പിച്ചു.
keywords-keralppiraviday-pkarunakaranmp-nehrucollege-kanhangad
keywords-keralppiraviday-pkarunakaranmp-nehrucollege-kanhangad

Post a Comment
0 Comments