Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: കാസർകോട്ട് ജില്ലാ ലീഡേഴ്സ് മീറ്റ് നടത്തി

കാസർകോട്:(www.evisionnews.in) രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണർത്തുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് നവംബർ 10,11,12 തീയ്യതികളിൽ കോഴിക്കോട്ട്  നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരാണർത്ഥം നവംബർ 8 ന്    വൈകുന്നേരം നാല് മണിക്ക് കാസർകോട് നഗരത്തിൽ യൂത്ത് ബാന്റ് സംഘടിപ്പിക്കാൻ ഹോട്ടൽ സിറ്റി ടവർ ഹാളിൽ ചേർന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ ലീഡേഴ്സ് മീറ്റ് തീരുമാനിച്ചു.യൂത്ത്‌ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ സുബൈർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഷ്റഫ് എടനീർ അധ്യക്ഷത   വഹിച്ചു. ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് നാലാം തിയ്യതി വീടുകളിലും ടൗണുകളിലും ലഘുലേഖ വിതരണം ചെയ്യാനും അഞ്ചിന് പതാകദിനമായി ആചരിക്കാനും 9ന് ശാഖാതലങ്ങളിൽ വിളംബര ജാഥ സംഘടിപ്പിക്കാനും യോഗം പരിപാടികൾ ആവിഷ്കരിച്ചു.12 ന് നടക്കുന്ന പൊതുസമ്മേളനത്തിലേക്ക് ജില്ലയിൽ നിന്ന് 125 ബസുകളിൽ പ്രവർത്തകർ പങ്കെടുക്കും.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല കുഞ്ഞി ചെർക്കള, കെ.പി.താഹിർ, മൊയ്തീൻ കൊല്ലമ്പാടി, എ.കെ.എം അഷ്റഫ് ,സി.എൽ റഷീദ് ഹാജി, യൂസുഫ് ഉളുവാർ, നാസർചായിന്റടി, എം.എ നജീബ്,സെഡ്.എ കയ്യാർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, സൈഫുള്ള തങ്ങൾ, ഹാരിസ് തൊട്ടി, സിദ്ധീഖ് സന്തോഷ് നഗർ, റഹ്മാൻ ഗോൾഡൻ, റഹൂഫ് ബാവിക്കര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ഹാഷിം ബംബ്രാണി  എന്നിവർ പ്രസംഗിച്ചു.





keywords-kasaragod-myl-youthleadersmeet

Post a Comment

0 Comments

Top Post Ad

Below Post Ad