കാഞ്ഞങ്ങാട്: (www.evisionnews.in) കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇരുപ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന മേല്‍പ്പാല പടികളില്‍ കൈവരികള്‍ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പ്രായമായവരും സ്ത്രീകളും ചവിട്ടു പടിയില്‍ ഉരുണ്ടുവീണ് അപകടം പറ്റിയിട്ടുള്ളതായി സ്ഥിരംയാത്രക്കാര്‍ പറയുന്നു.
മേല്‍പ്പാലത്തിന്റെ ഇരുഭാഗത്തും ചുമരുകള്‍ ഉയര്‍ത്തിക്കെട്ടിയതിനാല്‍ കൈത്താങ്ങിനായി എവിടെയും പിടിക്കാന്‍ പറ്റില്ല. പ്രായമായവര്‍ സഹയാത്രികരുടെ കൈപിടിച്ചുവേണം കരുതലോടെ പടികള്‍ കയറാനും ഇറങ്ങാനും. പെട്ടികളുമായിവരുന്ന യാത്രക്കാരും സാഹസപ്പെട്ടാണ് പടികള്‍ കയറിയിറങ്ങുന്നത്. പടികളുടെ ഇറക്കഭാഗത്തേക്കുള്ള ചെരിവ് നിര്‍മാണത്തിലെ അപാകമായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണസമയത്തുതന്നെ പടികള്‍ക്ക് ഇരുവശവും കൈവരികള്‍ ഘടിപ്പിക്കാനുള്ള തുളകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കൈവരികള്‍ സ്ഥാപിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.

Post a Comment
0 Comments