Type Here to Get Search Results !

Bottom Ad

നാളെ ഒന്നാം തീയതി: ശമ്പളം നല്‍കാന്‍ കറന്‍സിയില്ലാതെ സര്‍ക്കാറും ബാങ്കുകളും

തിരുവനന്തപുരം (www.evisionnews.in): വലിയ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള ആദ്യ ശമ്പളദിനമായ വ്യാഴാഴ്ച സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും തള്ളിക്കയറ്റം നേരിടാന്‍ തയാറെടുപ്പില്ലാതെ ബാങ്കുകള്‍. ആവശ്യത്തിനു പണം റിസര്‍വ് ബാങ്ക് നല്‍കാത്തതിനാല്‍ തീരുംവരെ പണം കൊടുക്കാമെന്നല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന അവസ്ഥയിലാണ് ബാങ്കുകള്‍. ട്രഷറിയില്‍നിന്നു നേരിട്ടു ശമ്പളവും പെന്‍ഷനും വാങ്ങുന്നവര്‍ക്കു കൈമാറാന്‍ 1300 കോടി രൂപയുടെ നോട്ടുകള്‍ സര്‍ക്കാരിനും വേണം. ഇന്നും നാളെയുമായി ഈ തുക പണമായിത്തന്നെ ബാങ്കുകളില്‍നിന്നു ട്രഷറിയില്‍ എത്തിയില്ലെങ്കില്‍ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകും.

സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ചേര്‍ത്തു 10 ലക്ഷം പേര്‍ക്കായി 3000 കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ ഓരോമാസവും വിതരണം ചെയ്യുന്നത്. ഇതില്‍ അഞ്ചരലക്ഷം പേര്‍ ബാങ്ക് വഴിയും നാലര ലക്ഷം പേര്‍ ട്രഷറിയില്‍നിന്നും വേതനം കൈപ്പറ്റുന്നു. അരലക്ഷം പേര്‍ നേരിട്ട് ഓഫിസുകളില്‍നിന്നു പണമായിത്തന്നെ ശമ്പളം വാങ്ങുന്നവരാണ്. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും സ്വകാര്യ ജീവനക്കാരുടെയും ശമ്പളവിതരണവും നാളെയാണ് തുടങ്ങേണ്ടത്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടുണ്ട്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad