Type Here to Get Search Results !

Bottom Ad

കുമ്പളയിൽ പണം നിക്ഷേപിക്കാനെത്തിയ വീട്ടമ്മക്ക് ബാങ്കിന്റെ ഷട്ടറിലിടിച്ച് പരിക്ക്


കുമ്പള (www.evisionnews.in): പണം നിക്ഷേപിക്കാനെത്തിയ വീട്ടമ്മക്ക് ബാങ്കിന്റെ ഷട്ടറിലിടിച്ച് പരിക്കേറ്റു. മുഖത്താണ് പരിക്ക്. കുമ്പള കുണ്ടാങ്കരടുക്കയിലെ ഖദീജ(35)ക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാനായി ഇന്ന് രാവിലെ കുമ്പളയിലെ ഒരു ബാങ്കിലെത്തിയതായിരുന്നു. ബാങ്കിന്റെ ഷട്ടര്‍ പകുതി താഴ്ത്തിയ നിലയിലായിരുന്നു. അകത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷട്ടറിലിടിച്ച് ഖദീജയുടെ മുഖത്ത് പരിക്കേറ്റത്. ഉടന്‍ തന്നെ കുമ്പള സഹകരണാസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ കാസര്‍കോട്ടേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad