Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് സിപിഎമ്മുകാരനെ ആക്രമിച്ച ലീഗുകാര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കുറ്റപത്രം


കാഞ്ഞങ്ങാട് (www.evisionnews.in): കഴിഞ്ഞ നിമയസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞ ദിവസം ആഹ്ലാദപ്രകടനം നടത്തി തിരിച്ചെത്തിയ ആറങ്ങാടി നിലാങ്കരയിലെ സിപിഎം പ്രവര്‍ത്തകനായ യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സംഘം ചേര്‍ന്നാക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സംഭവത്തില്‍ ഏഴ് മുസ്ലീംലീഗ്പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിനും ഗുരുതരമായി പരിക്കേല്‍പ്പിച്ച കുറ്റത്തിനും കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ മെയ് 19 ന് രാത്രി ആറങ്ങാടി നിലാങ്കരയിലെ സിപിഎം പ്രവര്‍ത്തകന്‍ ഭാസ്‌ക്കരന്റെ മകന്‍ പി.മനോജിനെ(32)യാണ് പ്രതികള്‍ സംഘം ചേര്‍ന്നാക്രമിച്ചത്.

ആറങ്ങാടി കോട്ടകുന്നിലെ മുഹമ്മദിന്റെ മകന്‍ ജംഷീര്‍ (21), സഫീയയുടെ മകന്‍ ഇര്‍ഷാദ്(20), വടകരമുക്ക് അര്‍ഫാനാ ക്വാര്‍ട്ടേഴ്സിലെ അബ്ദുള്ളയുടെ മകന്‍ ആഷ്‌ക്(22), ആറങ്ങാടി ജമീല ക്വാര്‍ട്ടേഴ്സിലെ ഇസ്മയിലിന്റെ മകന്‍ കെ.റംഷീദ്(23), ബാവാനഗറിലെ പരേതനായ അറബിയുടെ മകന്‍ എന്‍.കെ.റഫീക്ക്(37), ആറങ്ങാടി ഇബ്രാഹിമിന്റെ മകന്‍ എന്‍.പി. അറഫാത്ത്(27), അബ്ദുള്‍റഹിമാന്റെ മകന്‍ ഇ.കെ.റഹീസ്(25) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഈ കേസില്‍ ബാക്കിയുള്ള കണ്ടാലറിയുന്ന പന്ത്രണ്ട് പേര്‍ക്കെതിരെയുള്ള കേസിന്റെ കുറ്റപത്രം പിന്നീട് നല്‍കും.

രണ്ടാംപ്രതി ഇര്‍ഷാദ് ഒളിവിലാണ്. കേസില്‍ ഒരുപ്രതി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാള്‍ക്കെതിരെയുള്ള കുറ്റപത്രം കാസര്‍കോട് ജുവൈനല്‍ കോടതിയില്‍ നല്‍കി. ഗുരുതരമായി പരിക്കേറ്റ മനോജ് ഏറെനാള്‍ മംഗലാപുരത്ത് ചികിത്സയിലായിരുന്നു.

keywords:kasaragod-kanhangad-murder-attempt-cpm-iuml-charge-sheet




Post a Comment

0 Comments

Top Post Ad

Below Post Ad