മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. എരിയാലില്‍ നിന്നും കൂട്ടയോട്ടത്തോടെയാണ് പരിപാടി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുജീബ് കമ്പാര്‍, കരീം ചൗക്കി, മാഹിന്‍ കുന്നില്‍, അബു നവാസ്, എം.എ നജീബ്, ബഷീര്‍ പൗര്‍, മുസ്തഫ മോഡേണ്‍, മുത്തലിബ്, എ.പി ജാഫര്‍, സിറാങ് ആസാദ്, ഹസൈനാര്‍ കുളങ്കര സംബന്ധിച്ചു. ക്രോസ്‌കണ്‍ട്രി മത്സരത്തില്‍ കെ.എ അഷ്‌ക്കര്‍ അലി (മിറാക്കിള്‍) ജേതാവായി. പി.എം ഷഫീഖ് (ആസ്‌ക് പുത്തൂര്‍) രണ്ടാം സ്ഥാനവും എ. അഹമ്മദ് ഇര്‍ഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Post a Comment
0 Comments