തൃശൂര്‍ (www.evisionnews.in): പാലക്കാട്, തൃശൂര്‍ ജില്ലകളിലെ എ.ടി.എം യന്ത്രങ്ങളില്‍ നിന്നു പണം കവരാന്‍ ശ്രമിച്ച കേസില്‍ സംഗീത ആല്‍ബം നായകനും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും അറസ്റ്റിലായി. ആറ്റൂര്‍ പൈവളപ്പില്‍ മുഹമ്മദ് ഫസില്‍ (23), എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി പാട്ടുരായ്ക്കല്‍ കുറിയേടത്തുമനയില്‍ അര്‍ജുന്‍ (21) എന്നിവരെയാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 25നു പാഞ്ഞാളിലെ എസ്ബിഐ എടിഎം തകര്‍ത്തു പണം കവരാന്‍ ശ്രമിച്ച കേസില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. വിശദാന്വേഷണത്തില്‍ കഴിഞ്ഞ ജനുവരി 11ന് ഒറ്റപ്പാലം ലക്കിടിയിലെ ബാങ്ക് ഓഫ് ബറോഡ എടിഎമ്മും തകര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചതായി തെളിഞ്ഞു.
രണ്ടു കവര്‍ച്ചശ്രമങ്ങളും പുലര്‍ച്ചെ രണ്ടിനായിരുന്നു. രണ്ടു കേസുകളിലെയും സമാനതകളെ ചുറ്റിപ്പറ്റി ആരംഭിച്ച അന്വേഷണം ഒടുവില്‍ ഫസിലിലും അര്‍ജുനിലും എത്തി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണിവിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിക്കാനും ഇവരടങ്ങുന്ന സംഘം ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ചാണു പോലീസ് ഇവരുമായി ബന്ധപ്പെട്ടത്.
ഈസ്റ്റ് എസ്‌ഐ പി.ലാല്‍കുമാര്‍, ഷാഡോ പോലീസ് എസ്‌ഐമാരായ എം.പി ഡേവിസ്, വി.കെ അന്‍സാര്‍, എഎസ്‌ഐമാരായ പി.ജി സുവൃതകുമാര്‍, പി.എം റാഫി, സിപിഒമാരായ കെ. ഗോപാലകൃഷ്ണന്‍, ടി.വി.ജീവന്‍, പി.കെ പഴനിസ്വാമി, സി.പി ഉല്ലാസ്, എം.എസ് ലിഗേഷ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Keywords: Kerala-atm-robbery

Post a Comment
0 Comments