ദില്ലി (www.evisionnews.in): സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരായ സംസ്ഥാനത്തിന്റെ പുനപരിശേധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. സൗമ്യ കേസില്‍ മുന്‍ സുപ്രിം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാന്‍ കോടതി നിര്‍ദേശിച്ചു. കട്ജു പറഞ്ഞ അഭിപ്രായങ്ങള്‍ വൈകാരികമാണെന്ന അറ്റോണി ജനറലിന്റെ വാദം തള്ളിക്കൊണ്ടാണ് കട്ജുവിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷതയിലുള്ള ബഞ്ച് ഒരു ഘട്ടത്തില്‍ കട്ജുവിനെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു. എന്നാല്‍ തന്നെ ഭയപ്പെടുത്താനും കളിയാക്കാനും ശ്രമിക്കേണ്ട എന്ന് കട്ജു ജഡ്ജിമാരോട് തിരിച്ചടിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിപ്രസ്താവത്തില്‍ ജഡ്ജിമാര്‍ക്കുണ്ടാകുന്ന പിഴവ് തിരുണമെന്നാണ് കട്ജു ആവശ്യപ്പെട്ടത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെ വിമര്‍ശിച്ചുള്ള കട്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ അസാധാരണ നടപടിയുണ്ടായത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. ജഡ്ജിമാര്‍ വിനയവും എളിമയും സൂക്ഷിക്കണം. ജഡ്ജിമാര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. ജഡ്ജി ആയിരുന്ന സമയത്ത് തനിക്കും തെറ്റുപറ്റിയിട്ടുണ്ട്. തെറ്റുകള്‍ പുനഃപരിശോധിക്കുന്നതിലാണ് കോടതികളുടെ വിജയമെന്നും കട്ജു അഭിപ്രായപ്പെട്ടിരുന്നു.
ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റവും കോടതി തള്ളിയിരുന്നു. സെപ്തംബര്‍ 14 നായിരുന്നു സുപ്രീം കോടതിയുടെ വിധി. വിധിയെ കട്ജു ഫെയ്സ് ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കട്ജുവിനോട് കോടിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. കട്ജുവിന്റെ പരാമര്‍ത്തില്‍ അദ്ദേഹം നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചിരുന്നു. ഇത് ആദ്യമായാണ് ഫെയ്സ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ സുപ്രിംകോടതി ജഡ്ജിയായിരുന്ന ഒരാള്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്.
keywords:national-newdelhi-supreme-court-reject-soumya-case-reconsideration-pettition

Post a Comment
0 Comments