കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് പി.കെ.ഉണ്ണിക്കൃഷ്ണന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. ഉണ്ണിക്കൃഷ്ണന്റെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉള്ളതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്. കര്‍ണ്ണാടക പോലീസ് തന്നെ അന്യായമായി തടങ്കലില്‍ വെച്ച് മര്‍ദിച്ചതായുള്ള മജിസ്‌ട്രേറ്റിന്റെ പരാതി ഗൗരവത്തോടെ കാണണം. കേസില്‍ സമഗ്രമായ അന്വേഷണം വേണം. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ മജിസ്‌ട്രേറ്റിന് പോലും പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യമാണുള്ളതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ഈ കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കേരള-കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി.
keywords-majistarte death-the investigation should be-k sreekanth

Post a Comment
0 Comments