കാസര്‍കോട് (www.evisionnews.in): ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ അടച്ചിട്ട എടിഎമ്മുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍ സംസ്ഥാനത്ത് മിക്ക എടിഎമ്മുകളിലും പണം ലഭ്യമല്ല. പണം നിക്ഷേപിക്കുന്നതിനും എടുക്കുന്നതിനുമുള്ള ബുദ്ധിമുട്ട് തുടരുകയാണ്. വ്യാഴാഴ്ച സോഫ്റ്റ് വെയര്‍ മാറ്റിയെങ്കിലും പണം ഇതുവരെ ആര്‍ക്കും ലഭിച്ചു തുടങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്.
അപ്രതീക്ഷിതമായി നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജനങ്ങള്‍ കൂട്ടത്തോടെ എടിഎമ്മുകളിലേക്ക് എത്തുന്നതോടെ വലിയ തിരക്കായിരുന്നു. എന്നാല്‍ എടിഎമ്മിലും നോട്ടുകള്‍ കാലിയായതോടെ പണമെടുക്കാന്‍ എത്തിയവര്‍ നിരാശയോടെ മടങ്ങിപ്പോവുകയാണ്. കയ്യിലുള്ള നോട്ടുകള്‍ മാറിക്കിട്ടാന്‍ പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂവാണ് ജില്ലയിലെ എല്ലാ ബാങ്കുകള്‍ക്കു മുന്നിലും. മിക്ക ബാങ്കുകളിലും ക്യാഷ് കൗണ്ടര്‍മുതല്‍ റോഡുവരെ നീളുന്ന ക്യൂവാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാലായിരം രൂപ മാത്രമാണ് ഒരാള്‍ക്ക് ഉടന്‍ മാറാന്‍ സാധിക്കൂ. നോട്ട് മാറിക്കിട്ടിയവര്‍ക്ക് പിന്നീട് ചില്ലറ ലഭിക്കാത്താതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്.
പ്രതിദിനം 2000 രൂപ മാത്രമാണ് പ്രതിദിനം എ.ടി.എമ്മില്‍ നിന്നും ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുകനവംബര്‍ 19 വരെയാണ് പണമിടപാടിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ 2000 രൂപ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ കഴിയാത്തതും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതും എ.ടി.എം പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. നോട്ട് മാറാനുള്ള പ്രശ്നം പരിഹരിച്ച് സാമ്പത്തിക, വ്യാപാര ഇടപാടുകള്‍ പൂര്‍വ്വ സ്ഥിതിയിലെത്താനായി രണ്ടാഴ്ചയോളം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.


Post a Comment
0 Comments