കാസര്‍കോട് (www.evisionnews.in): ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും 17ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പി.ബി ഗ്രൗണ്ടില്‍ നടക്കും. റാലി ഉച്ചയ്ക്ക് മൂന്ന് മണിക്ക് തയലങ്ങാടിയില്‍ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റില്‍ സമാപിക്കും. പൊതുസമ്മേളനം സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എ ഖാസിം മുസ്ലിയാര്‍, സമസ്ത മൂശാവറ ട്രഷറര്‍ കെ ടി അബ്്ദുല്ല ഫൈസി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സംബന്ധിച്ചു.
Post a Comment
0 Comments