ഉപ്പള (www.evisionnews.in): ബന്തിയോട് അടുക്കം ഖിള്‌രിയ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇത്തിഹാദ് 2016 ചതുര്‍ദിന മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഷഫീഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
അല്‍ ഹാജ് വി.കെ അബൂബക്കര്‍ മുസ്ലിയാര്‍ പ്രാത്ഥന നടത്തി. അല്‍ ഹാഫിസ് അനീസ് റഹ്മാന്‍ ബട്ക്കല്‍ ഖിറാഅത്ത് നടത്തി. ഇന്ന് രാത്രി ഇ.പി അബൂബക്കര്‍ അല്‍ ഖിസിമി പത്തനാപുരവും ചൊവ്വാഴ്ച അല്‍ ഹാഫിസ് അഫ്സല്‍ കാസിമി കൊല്ലവും പ്രഭാഷണം നടത്തും. സമാപന ദിവസമായ ബുധനാഴ്ച ഖലീല്‍ ഹുദവി അല്‍ മാലികി പ്രസംഗിക്കും. മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Post a Comment
0 Comments