Type Here to Get Search Results !

Bottom Ad

ക്ലാസില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയെ കാണാതായി.


കാഞ്ഞങ്ങാട്:(www.evisionnews.in) ക്ലാസില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയെ കാണാതായി. ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും കുശാല്‍ നഗറിലെ ഓട്ടോഡ്രൈവര്‍ മുഹമ്മദ് റസാക്കിന്റെ മകനുമായ മുഹമ്മദ് റമീസിനെയാണ്  കാണാതായത്. ചൊവ്വാഴ്ച ഉച്ചക്ക് ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസിലേക്ക് തിരിച്ചുകയറാന്‍ അല്‍പ്പം താമസിച്ചതിനെ തുടര്‍ന്ന് ക്ളാസധ്യപകൻ   മര്‍ദ്ദിച്ചിരുന്നുവത്രെ. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പിതാവിനെ കൂട്ടിക്കൊണ്ടുവന്ന് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞ് ഹെഡ്മാസ്റ്റര്‍ റമീസിനെ ക്ലാസില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് റമീസ് ഉമ്മ സുഹ്‌റയെ കൂട്ടിവന്നുവെങ്കിലും ഉപ്പതന്നെ വരണമെന്ന് അധ്യാപകന്‍  നിർബന്ധം പിടിക്കുകയായിരുന്നു.ഇതേതുടർന്ന് കുട്ടി മാനസിക വിഷമത്തിലായിരുന്നു. പിന്നീട്  രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട റമീസ് വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പിതാവ് മുഹമ്മദ് റസാക്ക് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.വിദ്യാർത്ഥിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ്  ഊർജ്ജിതമാക്കിയിരിക്കുകയാണ്‌.





keywords-missingstudent-kanhangad-hosdurgschool

Post a Comment

0 Comments

Top Post Ad

Below Post Ad