മെല്‍ബണ്‍ (www.evisionnews.in): ഐഫോണിനു മുകളില്‍ കിടന്ന ഗര്‍ഭിണിക്ക് പൊള്ളലേറ്റു. ഓസ്ട്രേലിയയിലാണ് സംഭവം. ഉറക്കത്തില്‍ അറിയാതെ ഫോണിനു മുകളില്‍ കിടന്ന മെലാനി ടാന്‍ പെലേസ് എന്ന യുവതിക്കാണ് പൊള്ളലേറ്റത്. മെലാനിയുടെ കൈക്കാണ് പൊള്ളലേറ്റത്.
വീട്ടില്‍ ടി.വി കണ്ടു കൊണ്ടിരിക്കെ മെലാനി അറിയാതെ ഉറങ്ങിപ്പോകുകയായിരുന്നു. ഫോണും മെലാനിയുടെ കയ്യിലുണ്ടായിരുന്നു. ഉറക്കത്തിനിടയില്‍ അറിയാതെ കിടപ്പ് ഫോണിനു മുകളിലായി. പിറ്റേന്നു എഴുന്നേറ്റപ്പോള്‍ ശരീരത്തില്‍ അവിടവിടെ നീറ്റലുണ്ടായിരുന്നു. ഫോണ്‍ അമിത ചാര്‍ജിംഗ് മൂലം ചൂടായതാണെന്നാണ് കരുതപ്പെടുന്നത്.

Post a Comment
0 Comments