ന്യൂഡല്‍ഹി (www.evisionnews.in): 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന് മുന്നില്‍ എം.പിമാരുടെ പ്രതിഷേധം. ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കറുത്ത ഷാളണിഞ്ഞ് പ്ലേകാര്‍ഡുകളുമേന്തിയാണ് തൃണമൂല്‍ എം.പിമാരുടെ പ്രതിഷേധം.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. പ്രതിപക്ഷ കക്ഷികളുമായുള്ള ആശയ വിനിമയം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപടികള്‍ക്ക് പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണ്. രാജ്യത്തിന്റെ നന്മ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നടപടികള്‍. ശീതകാല സമ്മേളനത്തില്‍ വളരെ ഗുണകരമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ പിന്തുണയ്ക്ക് നന്ദി. ജിഎസ്ടി വിഷയത്തിലും എല്ലാ പാര്‍ട്ടികളുടെയും സഹകരണം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Post a Comment
0 Comments