Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം: അനിഷ്ടസംഭവങ്ങളില്ല

കാസര്‍കോട് (www.evisionnews.in): സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. ഹര്‍ത്താല്‍ ആചരിക്കുന്ന ജില്ലയിലെ നഗരപ്രദേശങ്ങളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. 


സ്വകാര്യ വാഹനങ്ങള്‍ ഒഴികെ ബസുകളും മറ്റു വാഹനങ്ങളുമൊന്നും നിരത്തിലിറങ്ങിയില്ല. ജില്ലയിലെ നഗരങ്ങളില്‍ മുഴുവന്‍ കടകമ്പോളങ്ങളും ഹോട്ടലുകളും അടച്ചിട്ട നിലയിലാണ്. ജില്ലയിലാകെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിവിധ ഭാഗങ്ങളില്‍ ക്രമസമാധാന പാലനത്തിനായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം അനിഷ്ട സംഭവങ്ങളൊന്നും എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ബാങ്കുകളെല്ലാം തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വാഹന സൗകര്യം ഇല്ലാത്തതുമൂലം ഇടപാടുകാര്‍ കുറവാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad