Type Here to Get Search Results !

Bottom Ad

പഴയ എസ്എഫ്‌ഐക്കാരെ ഓടിക്കാതെ മലയാള മാധ്യമങ്ങള്‍ രക്ഷപ്പെടില്ല: കെ. സുരേന്ദ്രന്‍


കോട്ടയം (www.evisionnews.in): അന്തരിച്ച ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയെക്കുറിച്ച് മലയാള മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒരു വശം മാത്രമെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചരിത്രം എന്ന് പറയുന്നത് തങ്ങള്‍ക്കിഷ്ടമുള്ളത് മാത്രം വിളമ്പലല്ല. പഴയ എസ്.എഫ്.ഐക്കാരെ ഓടിക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ നിഷ്പക്ഷമാകില്ലെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ കുറ്റപ്പെടുത്തി. മലയാള മാധ്യമങ്ങള്‍ മുഴുവന്‍ ഫിദലിന്രെ ഒരു മുഖം മാത്രമേ പ്രചരിപ്പിക്കുന്നുള്ളൂ. മരണപ്പെട്ട ഒരു നേതാവിനെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ പാടില്ല. എന്നാല്‍ ചരിത്രം എന്നു പറയുന്നത് തങ്ങള്‍ക്കിഷ്ടമുള്ളതു മാത്രം വിളമ്പലല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad