കാക്കനാട് (www.evisionnews.in): ഡേ കെയറിലെ രണ്ടു വയസുകാരിയെ പീഡിപ്പിച്ച 62കാരൻ അറസ്റ്റിൽ. കാക്കനാട്ടെ സ്വകാര്യ ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരൻ(62) ആണ് അറസ്റ്റിലായത്. കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെയാണ് പീഡനത്തിനിരയാക്കിയത്.
മൂന്നു ദിവസം മുമ്പാണ് സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്. ഡേ കെയർ അധികൃതരുമായി സംസാരിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
keywords:kerala-kakkanad-sexual-harrasment

Post a Comment
0 Comments