Type Here to Get Search Results !

Bottom Ad

മാനവ ഐക്യയാത്ര 17 ന് കാസര്‍കോട്ട് നിന്നും തുടങ്ങും


കാസര്‍കോട്:(www.evisionnews.in) നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള മാനവ ഐക്യ യാത്രയ്ക്ക്   നവംബര്‍  17 ന് തുടക്കം കുറിക്കും.നവംബര്‍  30 വരെ കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയാണ്  മാനവ ഐക്യ യാത്ര സംഘടിപ്പിക്കുന്നത്.ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. ഒരു ഭാഷയിലൂടെ ലോക സമത്വവും സമാധാനവും എന്ന സന്ദേശവുമായി ബാബ അലക്‌സാണ്ടര്‍, ന്യൂഡല്‍ഹി നടത്തുന്ന ലോക പര്യടനത്തിന്റെ ഭാഗമായാണ്  കേരളത്തില്‍ യാത്ര നടത്തുന്നത്.കാസര്‍കോട് ടൗണ്‍ ഹാളില്‍ നവംബര്‍ 17 ന് രാവിലെ 10 ന് ഏഴ് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് ഏഴ് കുട്ടികള്‍ നിലവിളക്ക് കൊളുത്തി ജാഥ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം അദ്ധ്യക്ഷത വഹിക്കും.കുട്ടികളുടെ കലാപ്രകടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ ഉദ്ഘാടനം ചെയ്യും. ജാഥയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള എക്‌സിബിഷന്റെ ഉദ്ഘാടനം പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് നിര്‍വ്വഹിക്കും. മത്സര വിജയികള്‍ക്ക് ജാഥ ക്യാപ്റ്റന്‍ ബാബ അലക്‌സാണ്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും ഭാവാഹികൾ കൂട്ടിച്ചേർത്തു. 
ഷില്‍ന പ്രസാദ്, എ ജി സി റുഖിയ, കെ വി ജ്യോതിലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad