കാസര്‍കോട്:(www.evisionnews.in) കാസർകോട്ട് അനുഗ്രഹമായി മൊബൈൽ എ ടി എം. തിങ്കളാഴ്ച വൈകീട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് എടിഎം വഹിച്ചുള്ള വാഹനം പാര്‍ക്ക് ചെയ്ത് പണം പിന്‍വലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്. മൊബൈല്‍ എടിഎമ്മിനു മുന്നിലും വലിയ ക്യൂവാണ് അനുഭവപ്പെട്ടത്. എത്ര തുക വേണമെങ്കിലും എടുക്കാനുള്ള സംവിധാനമുണ്ടെങ്കിലും എല്ലാവര്‍ക്കും പണം നല്‍കേണ്ടത് കൊണ്ട് ഒരാള്‍ക്ക് 1,000 രൂപ വെച്ച് പിന്‍വലിക്കാനാണ് അനുവദിച്ചത്.വിവരമറിഞ്ഞ ആളുകള്‍ നേരെ മൊബൈല്‍ എടിഎം കൗണ്ടറിന് മുന്നിലേക്ക് ഒഴുകുകയായിരുന്നു. പണം തീരുന്ന മുറയ്ക്ക് എടിഎമ്മിനകത്ത് നിക്ഷേപിക്കാനും സൗകര്യമുണ്ട്. . മറ്റു ഭൂരിഭാഗം എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കാതിരിക്കുമ്പോഴാണ് മൊബൈല്‍ എടിഎം കൗണ്ടര്‍ എത്തിയത്. അക്ഷരാർഥത്തിൽ ഇത് ജനങ്ങൾക്ക് അനുഗ്രഹമായി മാറുകയായിരുന്നു.
keywords-kasaragod-mobile atm-the only rs thousand-north malabar gramin bank
Post a Comment
0 Comments