കാസർകോട്:(www.evisionnews.in) ഏക സിവിൽ കോഡിനെ ഏക മനസ്സോടെ ചെറുത്ത് തോൽപിക്കുവാൻ മുസ്ലിം കോ- ഓഡിനേഷൻ കമ്മറ്റി കാസർകോട് ജില്ലാ കമ്മിറ്റി മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച മുസ്ലിം ബഹുജന കൺവെൻഷ നിൽ തീരുമാനിച്ചു. മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ സിറാജ് ഇബ്രാഹിം സേഠ് ഉൽഘാടനം ചെയ്തു. ചെയർമാൻ ചെർക്കളം അബദുളള അധ്യക്ഷത വഹിച്ചു. ടി.കെ, പൂക്കോയ തങ്ങൾ പ്രാർത്ഥന നടത്തി.കൺവീനർ യു.എം. അബദുൾ റഹ്മാൻ മൗലവി സ്വാഗതം പറഞ്ഞു.നാസർ ഫൈസികൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.
ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് ,എം.എ.കാസിം മുസ്ലിയാർ, അലി തങ്ങൾ കുമ്പോൽ, സി.ടി.അഹമ്മദലി, എം.സി.ഖമറുദ്ദീൻ ,എൻ. എ.നെല്ലിക്കുന്ന്എം.എൽ.എ., പി.ബി.അബ്ദുൾ റസാഖ് എം.എൽ.എ., ബാദുഷ ബാഖവി, ടി.ഇ. അബുല്ല , കെ.എം.ശംസുദ്ദീൻ ഹാജി, എൻ.എ.അബൂബക്കർ ,കെ.ഇ.എ.ബക്കർ ' അബൂബക്കർ സിദ്ദീഖ് മക്കോട്, ഹാരിസ് ചേരൂർ, സി.പി.സലിം ,എ . ഹമീദ് ഹാജി, ഡോ:ഖത്തർ ഇബ്രാഹിം ഹാജി, കെ.മുഹമ്മദ് ഷാഫി,എം.എസ്. മുഹമ്മദ് കുഞ്ഞി, എം.അബുല്ല മുഗു എം.ഹമീദ് ഹാജി, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് കുഞ്ഞി, ലെത്തീഫ്, അഷ്റഫ് എടനീർ,ടി.ഡി.കബീർ, ഹാഷിം അരിയിൽ എന്നിവർ പ്രസംഗിച്ചു.
വ്യക്തിനിയമം സംരക്ഷിക്കാനും ഇന്ത്യയെ, ഇന്ത്യയായി നിലനിർത്താനും മുസ്ലിംങ്ങൾ ഒറ്റക്കെട്ടാകണമെന്ന് കൺവൻഷനെ അഭിമുഖീകരിച്ച നേതാക്കൾ പറഞ്ഞു.സമുദായത്തെ ഭിന്നിപ്പിച്ച് അതിൽനിന്ന് മുതലെടുക്കാമെന്നത് മോഡിസർക്കാറിന്റെ വ്യാമോഹം മാത്രമാണ്. മൗലിക അവകാശങ്ങൾ കവർന്നെടുക്കുന്നത് നോക്കിനിൽക്കാനാവില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
keywords-muslim co-ordination committi-kasargod-against civilcode
keywords-muslim co-ordination committi-kasargod-against civilcode
Post a Comment
0 Comments